ആറ്റിങ്ങൽ: ആറ്റിങ്ങലില്‍ പിതാവിനെയും മകളെയും പൊതുമധ്യത്തില്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടട്ടിരിക്കുന്നത്.
പിങ്ക് പോലീസിന്റെ അതിക്രമത്തിനിരയായ എട്ട് വയസുകാരിയായ പെണ്‍കുട്ടിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജയചന്ദ്രനെയും മകളെയും സിവില്‍ പോലീസ് ഓഫീസര്‍ രജിതയാണ് പരസ്യവിചാരണ നടത്തിയത്. തങ്ങളെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുകയാണ്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കുട്ടി ഹര്‍ജിയില്‍ പറയുന്നു.
സംഭവത്തില്‍ തനിക്ക് മാനസിക സമ്മര്‍ദം ഉണ്ടായി. തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. തനിക്ക് കൗണ്‍സില്‍ ഉള്‍പ്പെടെ ആവശ്യമായി വന്നിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഹര്‍ജിലുണ്ട്. കേസ് അടുത്തദിവസം ഹൈക്കോടതി പരിഗണിക്കും.
