മനാമ: ബഹ്റൈനില്‍ മഴക്കാലത്തെ നേരിടാന്‍ മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയവും മരാമത്ത് മന്ത്രാലയവും സഹകരിച്ച് നടപടികള്‍ സജീവമാക്കി.
മഴവെള്ളം ഒഴുകിപ്പോകാനുള്ള തുറന്ന സ്ഥലങ്ങളുടെയും ഓടകളുടെയും ശുചീകരണം, പമ്പിംഗ് സ്റ്റേഷനുകളുടെ പതിവ് അറ്റകുറ്റപ്പണികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശീതകാലം ആസന്നമായതിനാല്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ മഴവെള്ളം ശേഖരിച്ച് ആഗിരണം ചെയ്യാനുള്ള ടാങ്കുകള്‍ ശൂന്യമാക്കിനിര്ത്തും.
പ്രധാന റോഡുകളിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മരാമത്ത് മന്ത്രാലയമാണ്. മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയം ഉള്‍ഭാഗങ്ങളിലെ തെരുവുകളിലെ പ്രവര്‍ത്തനവും നടത്തുന്നു. വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ എമര്‍ജന്‍സി ടീമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇരു മന്ത്രാലയങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തും.
മഴക്കാലത്ത് മലിനജല പരിശോധനാ അടപ്പുകള്‍ തുറക്കരുതെന്നും ഡ്രെയിനേജ് സംവിധാനങ്ങള്‍ മാലിന്യമുക്തമാക്കണമെന്നും മരാമത്ത് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
എല്ലാ ഗവര്‍ണറേറ്റുകളിലും മഴക്കെടുതികളെ നേരിടാന്‍ അടിയന്തര സംഘങ്ങളെ മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പ്രതികരണങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫീല്‍ഡ്, കമ്മ്യൂണിക്കേഷന്‍ ടീമുകള്‍ നിലവിലുണ്ട്. രാജ്യത്തുടനീളം ഉപയോഗിക്കാനാവശ്യമായ വാഹനങ്ങള്‍, ടാങ്കുകള്‍, പമ്പുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ തയ്യാറാക്കിയിട്ടുമുണ്ട്.
വെള്ളപ്പൊക്കമുണ്ടാകുന്നത് അറിയിക്കാന്‍ മന്ത്രാലയങ്ങള്‍ ഹോട്ട്ലൈനുകളും സജ്ജീകരിച്ചു: പ്രധാന റോഡുകളിലേത് 17545544 എന്ന നമ്പറിലും ഉള്‍ഭാഗങ്ങളിലെ തെരുവുകളിലേത് 80008188 എന്ന നമ്പറിലും അറിയിക്കാം.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി