മനാമ: ദാറുൽ ഈമാൻ ഖുർആൻ പഠനകേന്ദ്രം കേരളവിഭാഗം നടത്തിയ വിജ്ഞാനപരീക്ഷയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഖുർആനിലെ മുഹമ്മദ് എന്ന അധ്യായത്തെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. സുബൈദ കെ.വി, നജ്മ സ്വാദിഖ് , റുഫൈദ റഫീഖ് എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. ഷംല ശരീഫ്, റഷീദ സുബൈർ , റുബീന നൗഷാദ്, ലിയ അബദുൽ ഹഖ് എന്നിവർ രണ്ടാം റാങ്കും ടി.ടി മൊയ്തീൻ, മിഹ്റ പി.കെ എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ദാറുൽ ഈമാൻ രക്ഷാധികാരി സഈദ് റമദാൻ നദ്വി, താജുദ്ധീൻ മദീനി, ഉമ്മർ പഴയങ്ങാടി, ജമാൽ നദ്വി, അബ്ബാസ് മലയിൽ, സക്കീന അബ്ബാസ്, അഹമ്മദ് റഫീഖ്, ഖാലിദ് തുടങ്ങിയവർ വിതരണം ചെയ്തു. വിജയികളെ വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷൻ സുബൈർ എം.എം. അഭിനന്ദിച്ചു.
