മനാമ: ബഹ്റൈൻ മല്ലു ആംഗ്ലെസിന്റെ (BMA) മൂന്നാം വാർഷികവും അതിനോടനുബന്ധിച്ച് നടന്ന ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും ബഹ്റൈൻ ഡോൾഫിൻ പാർക്കിൽ വച്ച് നടന്നു. ബഹ്റൈനിലെ പ്രശസ്ത സാമൂഹിക പ്രവർത്തകനും വടകര സഹൃദയ വേദിയുടെ മുൻ പ്രസിഡന്റുമായ സുരേഷ് മണ്ടോടി, ഫ്ലവേഴ്സ് കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ സിനിമ ടിവി താരം നിസാം സാഗർ കായംകുളം, ബഹ്റൈനിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ശ്രീജൻ, സൈൻ ബഹ്റൈനിലെ പ്രജീഷ്, അങ്കിളിംഗ് മാസ്റ്ററായ ഷൈൻ ദേവസ്യ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ബി.എം.എ കോഡിനേറ്ററായ സുനിൽ ലിയോ സ്വാഗതം അറിയിക്കുകയും, കരിക്കിനേത്ത് സിൽക്ക് ഗലേറിയ അടൂർ സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം നേടിയ ഉണ്ണി, ബഹ്റൈൻ ഗ്രിൽടെക് സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം നേടിയ നന്ദകുമാർ, ബഹ്റൈൻ റൂബി ഗ്രൂപ്പ് സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം നേടിയ അബൂബക്കർ പട്ട്ള ഇവർക്ക് മുഖ്യാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ടൂർണമെന്റിലെ മറ്റ് വിജയികളായ ബൈറ്റ് ഫിഷിങ്ങിൽ ദീപക് ദിലീപ്, വിജിഷ, ലേഡി ആംഗ്ലർ സൽമ ദീപക്, ജൂനിയർ ആംഗ്ലർ വിഷ്ണു സുരേഷ്, പ്രോത്സാഹന സമ്മാനം ബെന്നി, സുരേഷ്, അനീഷ്, നൗബൽ, അജീഷ് എന്നിവർക്ക് ടൂർണമെന്റ് കോഡിനേറ്റർമാരായ അജി, ഉണ്ണി, വിജിലേഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ നേടുകയും ചെയ്തു.