
കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി എം.പി. ഫെബ്രുവരി 8 മുതല്‍ 10 വരെ വയനാട്ടിലെത്തും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കളുടെ സംഗമങ്ങളില്‍ അവര്‍ പങ്കെടുക്കും.
വയനാട് ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാര്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.
എട്ടിന് രാവിലെ 9.30ന് മാനന്തവാടിയില്‍ നാലാം മൈല്‍ എ.എച്ച്. ഓഡിറ്റോറിയത്തിലും 12 മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ എടത്തറ ഓഡിറ്റോറിയത്തിലും 2 മണിക്ക് കല്‍പ്പറ്റയില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമങ്ങള്‍. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രിയങ്ക പാര്‍ട്ടി നേതാക്കളുമായി സംവദിക്കും.
