തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കാറിടിച്ചു മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
കര്‍ഷകരെ കൊല ചെയ്യാന്‍ കേന്ദ്ര മന്ത്രിയും മകനും ഗുണ്ടകളുടെ പണിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രിയങ്കാ ഗാന്ധിയെ വീട്ടുതടങ്കലിലാക്കുകയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വിമാനത്താവളത്തില്‍ തടയുകയും ചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. കര്‍ഷകരെയും അവരുടെ സമരത്തെയും കോണ്‍ഗ്രസ് നെഞ്ചോടു ചേര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Trending
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു
- പ്രിയങ്ക വയനാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് നേതാക്കളെ കാണും
- എയര്‍ ഇന്ത്യ- സിയാല്‍ ചര്‍ച്ച വിജയം; ലണ്ടന്‍ സര്‍വീസ് നിര്‍ത്തില്ല
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി