തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെപിസിസി രാഷ്ട്രീയ പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക. 20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്കാഗാന്ധി 24ന് രാഹുൽഗാന്ധി മൽസരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21-ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22ന് രാഹുൽഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Trending
- സൗകര്യങ്ങള്‍ VIPകള്‍ക്ക് മാത്രം’, മഹാകുഭമേള ‘മൃത്യു കുംഭ്’ ആയെന്ന് മമത
- ‘ഇന്‍സ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു’;വിദ്യാര്‍ഥിനിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ
- വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, പാലാരിവട്ടത്ത് യുവതി അറസ്റ്റിൽ
- പുതുതായി നിയമിതരായ അംബാസഡർമാരിൽനിന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു
- ബെവ്കോയില്‍ പുതിയ സംവിധാനം; മദ്യം മോഷ്ടിച്ചാല്‍ സൈറണ്‍ മുഴങ്ങും
- സ്ത്രീകളിലെ കാന്‍സര്‍; ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് വാക്സിന് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി
- മൂന്ന് വര്‍ഷത്തിന് ശേഷം രാഹുല്‍ – തരൂര്‍ കൂടിക്കാഴ്ച
- വീട്ടിലെത്തി ഉപയോഗ ശൂന്യമായ മരുന്നുകള്‍ ശേഖരിക്കും; ‘എന്‍പ്രൗഡ്’