ഉത്തര്‍ പ്രദേശ് :പ്രിയങ്ക ഗാന്ധി നിരാഹാര നിരാഹാര പ്രതിഷേധത്തിലാണെന്നാണ് റിപ്പോര്‍ട്ട് .
ഞായറാഴ്ച രാത്രി വൈകി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. പിടിച്ച് വലിച്ച പൊലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ട ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
അറസ്റ്റിലായതിന് പിന്നാലെ സിതാപൂരില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന പൊലീസ് ഗസ്റ്റ് ഹൌസ് വൃത്തിയാക്കി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്ഇന്നലെ നടന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ ഉത്തര്‍ പ്രദേശ് പൊലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കയെ വലിച്ചുപിടിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ അറസ്സിലായി.