തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. സമരത്തിന്റെ പശ്ചാത്തലത്തില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനല്‍കി.സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
യാത്രാനിരക്ക് വര്‍ധനവിനൊപ്പം വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് വര്‍ധിപ്പിക്കണം. നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേര്‍ത്തു.
Trending
- തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും
- ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി, കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടി
- കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
- മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10,000 ലിറ്റർ
- കടുവയെ കണ്ടെന്ന വീഡിയോ എഡിറ്റ് ചെയ്തത്, യുവാവിനെതിരെ പരാതി നൽകി വനംവകുപ്പ്
- വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ, ഒരാളെ സ്ഥലം മാറ്റി
- മാനന്തവാടിയിൽ അഞ്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിച്ചു
- നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി