കൊച്ചി: പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണ കമ്പനികളുടെ ഓഫീസുകളിൽ ആണ് ആദായനികുതി (Income Tax TDS) വിഭാഗം പരിശോധന നടത്തി. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഫ്രൈഡേ ഫിലിം ഹൈസ്, വേ ഫെയറർ ഫിലിംസ് എന്നിവയുടെ ഓഫീസിലാണ് പരിശോധന. ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പ് പരിശോധനയുടെ തുടർച്ചയായിട്ടാണ് ഇന്നത്തെ പരിശോധന.
