മോഹന്‍ലാലിനും ദുല്‍ഖര്‍ സല്‍മാനുമൊപ്പം നില്ക്കുന്ന ചിത്രം പൃഥ്വിരാജ് ഷെയര്‍ ചെയ്തിടത്താണ് അഭ്യൂഹങ്ങളുടെ തുടക്കം. സ്ക്രീനില്‍ ഒരുമിച്ചെത്തണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നവരില്‍ മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോ കഴിഞ്ഞാല്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട് ആയിരുന്നു. ലൂസിഫറില്‍ ഖുറേഷി അബ്രാമിന് വലംകയ്യായി പൃഥ്വിരാജ് സുകുമാരന്‍ സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തിയിരുന്നു. ലൂസിഫര്‍ രണ്ടാംഭാഗത്തില്‍ മോഹന്‍ലാലിനൊപ്പം മുഴുനീള റോളിലുമാണ് പൃഥ്വിരാജ്. ഓണ്‍ സ്ക്രീനില്‍ മമ്മൂട്ടി-ദുല്‍ഖര്‍ സല്മാന് കോമ്പോ, മോഹന്‍ലാല്‍-ദുല്‍ഖര്‍ കോമ്പോ, ഇതു പോലെ ആരാധകരുടെ ആഗ്രഹമാണ്. പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് പുതിയൊരു താരസംഗമം സ്ക്രീനിലുണ്ടാകുമോ എന്ന ചര്‍ച്ചയ്ക്ക് മരുന്നിട്ടത്.
കൊച്ചിയില്‍ പൃഥ്വിരാജിന്റെ ഫ്ളാറ്റില്‍ മൂവരും നടത്തിയ കൂടിക്കാഴ്ച പുതിയ സിനിമയുടെ മുന്നൊരുക്കമാണോ എന്നാണ് കമന്റുകളില്‍ പലര്‍ക്കും സംശയം. പതിവ് പോലെ ഇവര്‍ മൂന്നും വന്നാല്‍ ‘പൊളിക്കും’ എന്ന പ്രതീക്ഷയും കമന്റുകളില്‍ പെരുകുന്നുണ്ട്. മോഹന്‍ലാലും പൃഥ്വിയും ദുല്‍ഖറും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും ഈ ഫോട്ടോയ്ക്ക് പിന്നില്‍ പുതിയൊരു സിനിമയുടെ ആലോചന ഇല്ലെന്നും ഇവരുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE