കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യാേഗസ്ഥർക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു. ഇന്ന് സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരാണ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയത്. സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് പ്രതികളെ കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായിയെന്നാണ് വിവരം. പിന്നീട് ഇത് സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു.ജയിൽ ഉദ്യോഗസ്ഥരായ രഞ്ജിഷ്, നിതിൻ, പ്രദീപ് എന്നിവർക്കും തടവുകാരായ അജിത് വർഗീസ്, ജിൽഷാദ് എന്നിവർക്കുമാണ് പരിക്കേറ്റത്. അഞ്ചുപേരെയും കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ ഉദ്യാേഗസ്ഥരെ ആക്രമിച്ചതിന് തടവുകാർക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.
Trending
- കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി, പറയാന് ചിലര്ക്ക് മടി; മുഖ്യമന്ത്രി
- ആഡംബരജീവിതം കടക്കെണിയിലാക്കി; ബാധ്യതവീട്ടാന് ബാങ്ക് കൊള്ള
- വയോധികയുടെ തലയിൽ തുണിയിട്ട് മൂന്നര പവന്റെ മാല കവർന്നു; പ്രതി വീട്ടിലെ മുൻജോലിക്കാരി
- ട്രാൻസ്ജെൻഡറുകൾ ഇനി സൈന്യത്തിലില്ല ഔദ്യോഗിക ഉത്തരവിറക്കി യു.എസ്
- ഓണ്ലൈന് ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; യുവാവ് പിടിയില്
- ബഹ്റൈന് ബോക്സിംഗ് ഫെഡറേഷന് പുതിയ ഡയറക്ടര് ബോര്ഡ്
- കൈക്കൂലി വാങ്ങുന്ന സര്ക്കാര് ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് : സുരേഷ് ഗോപി
- 30 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്