കൊച്ചി: കൊവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി 25 കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും അദ്ദേഹം നൽകിയിരുന്നു.കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ഇടപ്പള്ളി ലുലുമാൾ, ജന്മനാടായ തൃശൂർ നാട്ടികയിലെ വൈ മാൾ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയിൽ ഒരുമാസത്തെ ഇളവും അദ്ദേഹം നൽകിയിരുന്നു. രണ്ട് മാളുകളിലുമായി 12 കോടി രൂപയുടെ വാകടയിളവാണ് നൽകിയത്. കൂടാതെ കേരളത്തിലേക്ക് ഒരു ലക്ഷം മാസ്കുകൾ ഉൾപ്പടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് എം. എ. യൂസഫലി ഈ കൊറോണയെ പ്രതിരോധിക്കാനായി നൽകിയത്.
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു