മനാമ: മോണ്ടിനെഗ്രോ പ്രധാനമന്ത്രി മിലോജ്കോ സ്പാജിക്കും സംഘവും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെൻ്റ് ബോർഡിൻ്റെ (ബഹ്റൈൻ ഇ.ഡി.ബി) ആസ്ഥാനം സന്ദർശിച്ചു. കാബിനറ്റ് കാര്യ മന്ത്രി അൽ ഹമദ് ബിൻ ഫൈസൽ അൽ മാൽകി, സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ്, വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്റോ, ബഹ്റൈനിലെ നിക്ഷേപ പ്രോത്സാഹന ഏജൻസിയിലെ മുതിർന്ന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. കൂടിക്കാഴ്ചയിൽ, ബഹ്റൈൻ്റെ നേട്ടങ്ങളും മേഖലയുടെ ഹൃദയഭാഗത്തുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഇ.ഡി.ബിയുടെ പ്രതിജ്ഞാബദ്ധതയും നൂർ ബിൻത് അലി അൽഖുലൈഫ് വിവരിച്ചു.
Trending
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം
- നീന്തല്‍ പരിശീലനം: വിദ്യാഭ്യാസ മന്ത്രാലയവും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈനും ധാരണാപത്രം ഒപ്പുവെച്ചു
- നടൻ മേഘനാഥൻ അന്തരിച്ചു
- പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ മതി: എൻ.എൻ. കൃഷ്ണദാസ്
- മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം, പൊലീസിന് നിയമോപദേശം