ന്യൂഡൽഹി: പലസ്തീൻ തീവ്രവാദ സംഘമായ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രായേലിന് ഐക്യദാർഢ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദ ആക്രമണം ഞെട്ടിച്ചുവെന്നും ദുർഘട സമയത്ത് ഇസ്രായേലിനൊപ്പം നിലകൊള്ളുന്നുവെന്നും മോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് ഇസ്രായേലിൽ ഹമാസിന്റെ ആക്രമണമുണ്ടായത്. ഇസ്രായേലിലുടനീളം ഇരുപത് മിനിട്ടിൽ അയ്യായിരത്തിലധികം റോക്കറ്റുകൾ ഹമാസ് വർഷിച്ചു. പിന്നാലെ ഇസ്രായേലും പ്രത്യാക്രമണം തുടങ്ങി. ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ. ഏറ്റുമുട്ടലിൽ ഇതുവരെ 22 ഇസ്രായേലുകാരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി