അഹമ്മദാബാദ്: രോഗവ്യാപനം കൂടി നിൽക്കുന്ന രണ്ടാംഘട്ടത്തിൽ രാജ്യത്തെ വാക്സിൻ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ വികസന- ഉത്പ്പാദന പുരോഗതി വിലയിരുത്തുന്നതിനായി മൂന്ന് നഗരങ്ങളിലെ കമ്പനികളാണ് അദ്ദേഹം സന്ദർശിച്ചത്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക്, ഹൈദരബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമന്ത്രി നേരിട്ടെത്തി പുരോഗതി വിലയിരുത്തിയത്.ഈ കമ്പനികളിലാണ് കോവിഡിനെതിരെ പോരാടുന്നതിനായി ഇന്ത്യ തദ്ദേശീയമായി വാക്സിനുകൾ വികസിപ്പിക്കുന്നത്. വാക്സിനുകൾക്കായുള്ള ഗവേഷണത്തിൽ ഇന്ത്യ ലോകത്തെ നയിക്കുക മാത്രമല്ല, ലോകത്തിന്റെ വാക്സിൻ ഉൽപാദനത്തിൽ നിർണായക ശക്തിയാവുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.