ന്യൂഡഹി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും നൽകണം.
ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് പ്രദർശിപ്പിക്കണം. പേരിന് മാറ്റം വരുത്താൻ 3,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആയുഷ്മാൻ മാൻ ഭാരത് പോർട്ടലിൽ ഫോട്ടോ അപ്ലോഡ് ചെയ്യണം. അതത് സംസ്ഥാനങ്ങൾ അവരുടെ ഭാഷകളിലേക്ക് പേര് മാറ്റാവുന്നതാണ്. എന്നാൽ ടാഗ് ലൈനിൽ മാറ്റം വരുത്താൻ പാടില്ല.
Trending
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- നേഹയും അന്തരവും പാഠപുസ്തകത്തിൽ
- 90 ഡിഗ്രി പാലത്തിന് ശേഷം, 100 കോടിയുടെ റോഡിന് നടുവിൽ നിറയെ മരങ്ങൾ! എന്ത് വിധിയെന്ന് നാട്ടുകാർ
- ബഹ്റൈന്‍ 139 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ നാടുകടത്തി
- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി