ഉത്പാദനത്തിലെ ഇടിവ് മൂലം കഴിഞ്ഞ ഒരു വർഷമായി പ്രധാന സുഗന്ധവ്യഞ്ജനങ്ങളുടെ വില വർധിക്കുന്നു.
ജീരകം, മല്ലി, കുരുമുളക്, വറ്റൽ മുളക് എന്നിവയുടെ വിലയാണ് കുത്തനെ ഉയർന്നത്.
എന്നിരുന്നാലും, മഞ്ഞളിന്റെ വില വർദ്ധനവ് മറ്റ് സുഗന്ധവ്യഞ്ജനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. ആഗസ്റ്റ് മാസം വറ്റൽ മുളകിൻ്റെ വിലയിൽ 23.4 ശതമാനത്തിൻ്റെ വാർഷിക വളർച്ച ഉണ്ടായി.