മനാമ: സൗദി അറേബ്യയിൽ നിന്നും വരുന്ന പാൽ ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില വർദ്ധിച്ചു. ഇവയ്ക്ക് മുൻപ് നല്കിവന്നിരുന്ന സബ്സിഡി എടുത്തുമാറ്റാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വില വർദ്ധനവ്. പാൽ, തൈര്, ശീതീകരിച്ച പാലുല്പന്നങ്ങൾ, ക്രീം തുടങ്ങിയവയ്ക്കാണ് വില വർദ്ധിക്കുന്നത്. 30 മുതൽ 50 ശതമാനം വരെയാണ് വില വർദ്ധിക്കുന്നത്. എന്നാൽ ബഹ്റൈനിലെ ഏറ്റവും വലിയ ഡയറി കമ്പനിയായ അവാൽ നിലവിലെ വിലകൾ മാറ്റമില്ലാതെ തുടരും. മാർക്കറ്റിന്റെ അവസ്ഥ കണക്കിലെടുത്ത് നിലവിലെ വിലകൾ നിലനിർത്താൻ കമ്പനി തീരുമാനമെടുത്തിട്ടുണ്ടെന്ന് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം സൈനെൽ ′ ′ അൽ-ബലദ് ′ ′ അറിയിച്ചു.
