മനാമ: അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില ന്യായീകരിക്കാനാവാത്ത വിധം വർധിപ്പിക്കുന്നതിനെതിരെ ചില്ലറ വ്യാപാര വിപണികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ പ്രാബല്യത്തിൽ വന്ന മൂല്യവർധിത നികുതി വർധന ചൂഷണം ചെയ്യരുതെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം ആവർത്തിച്ചു. ചായയുടെ വില വർധിപ്പിച്ച എട്ട് കറക് ഷോപ്പുകൾ പരിശോധനയെ തുടർന്ന് അടപ്പിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾ ശിക്ഷാർഹമാണ്.
നിയമലംഘനങ്ങൾ 17111346, 17111252, 17111278 എന്നീ നമ്പറുകളിലോ തവാസുൽ, inspection@moic.gov.bh വഴിയോ 80008001 എന്ന ഹോട്ട്ലൈൻ നമ്പറിലോ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
