ന്യൂഡൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും.
തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ദ്ധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ദ്ധിപ്പിച്ചിരുന്നു.15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിച്ചത് 50 രൂപയാണ്.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയാണ് വർദ്ധന. ഇതോടുകൂടി പുതിയ സിലിണ്ടറിന് 1692.50 രൂപയാണ് നല്‍കേണ്ടിവരിക.
