തിരു: മാദ്ധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. എച്ച് .എൽ. എൽ ലൈഫ് കെയർ ലിമിറ്റഡിൻ്റെ നേതൃത്വത്തിലുള്ള ഹിന്ദ് ലാബ്സുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൻ്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.

പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം നടൻ ഉണ്ണി മുകുന്ദൻ ക്ലബ് ജോയിൻ്റ് സെക്രട്ടറി ഹണിക്ക് നൽകി നിർവഹിച്ചു. ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.

എച്ച് എൽഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ജി. രാജ് മോഹൻ, നടൻ സൈജു കുറുപ്പ് , ക്ലബ് സെക്രട്ടറി രാജേഷ് രാജേന്ദ്രൻ, ട്രഷറർ ബിജു ഗോപിനാഥ്, അജി ബുധന്നൂർ, ടി.ബി. ലാൽ എന്നിവർ സംസാരിച്ചു.
