മഞ്ചേരി: കൊവിഡ് ബാധിച്ച നാല് ഗർഭിണികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിച്ചില്ല. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും കൊവിഡ് ചികാത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്നും മടക്കി. നാളെ പ്രസവത്തിന് തീയതി നിശ്ചയിച്ചതടക്കം നാല് ഗർഭിണികൾക്കാണ് ചികിത്സ ലഭിക്കാതിരുന്നത്. അതേസമയം, അഡ്മിറ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവരെ കാഷ്വാലിറ്റിയിലേക്ക് മാറ്റി. ഭക്ഷണവും കൊടുത്തു. ഇതിനെ തുടർന്ന് യുത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി പോലീസ് ഇടപെട്ട് പ്രശനം പരിഹരിച്ചു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE