മനാമ : കോവിഡ് വ്യാപനത്തെ തുടർന്ന് ബഹ്റൈനിൽ പള്ളികളിൽ പ്രാർത്ഥന രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു .ഫെബ്രുവരി 11 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും .കഴിഞ്ഞ ദിവസം 759 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു .ഇവരിൽ 306 പേർ പ്രവാസി തൊഴിലാളികളാണ്. 440 പുതിയ കേസുകൾ സമ്പർക്കം മൂലവും 13 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 1,08,807 ആയി


