കൊല്ലം: മുന്‍ ചടയമംഗലം എം.എല്‍.എ.യും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് ചിതറയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയപ്രവര്ത്തനമാരംഭിച്ചത്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും കൊല്ലം ജില്ല പ്രസിഡന്റായിരുന്നു. ചടയമംഗലത്തുനിന്ന് 2001ലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 18 വർഷം മിൽമയുടെ ചെയർമാനായിരുന്നു.
മുന്നോക്ക ക്ഷേമ കോര്പ്പറേഷന് ചെയര്‍മാനായും പ്രവർത്തിച്ചു. ഓച്ചിറ പ്രയാർ ആണ് സ്വദേശമെങ്കിലും ചടയമംഗലത്തായിരുന്നു താമസം.
