മനാമ: പ്രവാസി വെൽഫയർ റിഫ സോണൽ പ്രസിഡൻ്റായി ഫസലുറഹ്മാൻ പൊന്നാനിയെയും സെക്രട്ടറിയായ് ആഷിക്ക് എരുമേലിയെയും ട്രഷററായി റാഷിദ് ചെരടയെയും തിരഞ്ഞെടുത്തു. ഹാഷിം. എ. വൈ. വൈസ് പ്രസിഡൻ്റും ഫ്രാൻസിസ് മാവേലിക്കര അസി. സെക്രട്ടറിയുമാണ്. അഷ്റഫലി, ഷാനിബ്, അബ്ദുല്ലത്തീഫ് കടമേരി, സലിജ അജയൻ, അബ്ദുൽ ജലീൽ, ഇർഷാദ് കോട്ടയം, ഉമൈബ, ഷിജിന എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രവാസി വെൽഫെയർ റിഫ സോണൽ ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസി വെൽഫെയർ കർമ്മപദ്ധതികൾ വിശദീകരിച്ചുകൊണ്ട് ഇർഷാദ് കോട്ടയം സംസാരിച്ചു. ഫസലുറഹ്മാൻ അധ്യക്ഷതവഹിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ആഷിക് എരുമേലി സ്വാഗതവും ഫ്രാൻസിസ് മാവേലിക്കര നന്ദിയും പറഞ്ഞു.
