മനാമ: ഓണത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ മാസ്റ്റർ പോയിൻ്റ് സൂപർ മർക്കറ്റുമായ് സഹകരിച്ച് മാസറ്റർ പോയിൻ്റ് സൂപ്പർ മാർക്കറ്റിൽ പ്രവാസി പായസ മത്സരം സംഘടിപ്പിച്ചു. വ്യത്യസ്തവും പായസ പാചകത്തിൻ്റെ രുചി വൈവിധ്യങ്ങളാൽ സമ്പന്നവുമായ പായസ മത്സരത്തിൽ അവിയൽ പായസം ഒരുക്കി ലൂന ഷഫീഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഇളനീർ പയസമൊരുക്കിയ റസ്ല ജാഫർ രണ്ടാം സ്ഥാനവും മിക്സഡ് ഫ്രൂട്ട് പായസത്തിലൂടെ അലീന ബെന്നി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പഞ്ചരത്ന പായസമൊരുക്കിയ സുബൈദ മുഹമ്മദലി, മാംഗോ പായസം തയ്യാറാക്കിയ സുമയ്യ സുൽഫീക്, ബീറ്റ്റൂട്ട് ചൊവ്വരി പായസം തയ്യാറാക്കിയ സുനിത നിസാർ, ഇളനീർ മാംഗോ പാലട ശർക്കര പായസം തയ്യാറാക്കിയ ഫൗസിയ സുനിൽ, ഉന്നക്കായ പ്രഥമൻ തയാറാക്കിയ സുബൈദ മജീദ് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
സമാപന സംഗമത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ അൻസാർ തയ്യിൽ നന്ദിയും പറഞ്ഞു. മാസ്റ്റർ പോയൻ്റ് ജനറൽ മാനേജർ ഇസ്മാഈൽ ആശംസകൾ നേർന്നു. ലാലിഹ ആഷിഫ്, റഷീദ സുബൈർ, ശുഐബ്, ബാസിം, സുമയ്യ ഇർഷാദ്, മസീറ നജാഹ്, സമീറ നൗഷാദ്, ജാഫർ പൂളക്കൽ, അബ്ദുൽ ജലീൽ, ഹാഷിം, ആഷിക് എരുമേലി എന്നിവർ നേതൃത്വം നൽകി.