
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന അൽ റബീഹ് വിന്നേഴ്സ് ട്രോഫിക്കും മാളൂസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പ്രവാസി ബാഡ്മിൻറൺ ടൂർണമെൻറ് മെയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി ബാഡ്മിൻറൺ കോർട്ടിൽ നടക്കും.
പ്രവാസി സെൻററിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ബദറുദ്ദീൻ പൂവാർ ചെയർമാനായും ശാഹുൽ ഹമീദ് ജനറൽ കൺവീനറായും ഫൈസൽ, അബ്ദുല്ല കുറ്റ്യാടി എന്നിവർ കൺവീനറായുമുളള ടൂർണ്ണമെൻറ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ഹാഷിം എ വൈ (ഒഫീഷ്യൽസ്) ഇർഷാദ് കോട്ടയം (ഓർഗനൈസിങ്) ജാഫർ മുണ്ടാളി (ഫുഡ് ആൻഡ് ബിവറേജ്) റാഷിദ് കോട്ടക്കൽ (അഡ്വർടൈസ്മെന്റ്) (സഫീർ (പർച്ചേസ്) ഫസലുറഹ്മാൻ (പബ്ലിസിറ്റി ആൻഡ് പ്രമോഷൻ) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
പ്രവാസി ബാഡ്മിൻറൺ ടൂർണ്ണമെൻറിൽ പങ്കെടുക്കുന്നതിനും മറ്റു വിവരങ്ങൾക്കും 33997989 / 32051159 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു