
മനാമ: വിവിധ ഗൾഫ് രാജ്യങ്ങളിൽ കോർത്തിണക്കിയ പ്രവാസി മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ തൊഴിലാളിൾക്ക് ഒന്നാം പെരുന്നാൾ ദിനം പെരുന്നാൾ ഉച്ച ഭക്ഷണമായ ബിരിയാണി വിതരണം ചെയ്തു.

തൂബ്ലിയിലെ തൊഴിലാളികൾക്ക് ഹമൂദ് ക്യാമ്പിൽ നടന്ന വിതരണ പരിപാടിയിൽ ബഹ്റൈൻ ചാപ്റ്റൻ ഭാരവാഹികളായ അജീഷ് കെ.വി, നെജീബ് കടലായി, സുരേഷ്, കാസിംപാടത്തെ കായിൽ, അൻവർ കണ്ണൂർ, മാത്യു ജോസഫ്, ജയിംസ് വർഗീസ്,

സലാം മമ്പ്ര, വനിതാ ഭാരവാഹികളായ സുഹറ ശരീഫ്, മേരി വർഗീസ്, ഡെയ്സി ജോസ്, ജൂലിയറ്റ്, ശാരദ വിജയ്, സുമ അനീഷ് എന്നിവർ പങ്കെടുത്തു. ജി.എം.എഫ്.ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായി ചടങ്ങിന് കാർമികത്വം വഹിച്ചു.
