മനാമ : ഇന്ത്യൻ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായിരുന്ന പ്രവാസികളെ ഈ പ്രയാസ ഘട്ടത്തിൽ ഇന്ത്യൻ പൗരന്മാരായി പോലും കരുതാത്ത നടപടി ഖേദകരം ആണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. ഇന്ത്യയിൽ ജീവിക്കുന്ന ആളുകൾക്ക് കൊടുക്കുന്ന അതെ പരിഗണന ഇന്ത്യൻ പ്രവാസികൾക്കും കിട്ടേണ്ടത് ഉണ്ട്. വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും,visa കാലാവധി കഴിഞ്ഞും കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിൽ എത്തിക്കാൻ അടിയന്തര നടപടി അധികാരികൾ എടുക്കണം .വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് കുടുംബത്തിന് ചിലവിന് ഉള്ള പൈസ പോലും പൈസ അയക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് പല പ്രവാസികളും. അവരുടെ കുടുംബങ്ങളെ കണ്ടെത്താനും അവർക്ക് വേണ്ട അടിയന്തര സാമ്പത്തിക സഹായം ചെയ്യാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണം എന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം ആവശ്യപ്പെട്ടു
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു