മലപ്പുറം: ജില്ലയിലെ പ്രവാസികളുടെ പരാതി പരിഹാരത്തിനായി മലപ്പുറം ജില്ലാ പ്രവാസി സ്പെഷ്യൽ അദാലത്ത് ഫെബ്രുവരി 15 രാവിലെ 10.30 മുതൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അദാലത്തിലേക്കുള്ള പരാതികൾ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി കൺവീനർ കൂടിയായ മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ 08.02.2020 വരെ സ്വീകരിക്കുന്നതാണ്. പരാതികൾ നേരിട്ടോ, തപാലിലോ, ddpmlpm@gmail.com എന്ന ഈമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്.


