മനാമ: ബഹ്റൈൻ പ്രതിഭ കായികവേദി കെഎഫ്എ യുടെ കീഴിൽ സംഘടിപ്പിച്ച പ്രതിഭ സോക്കർ കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിൽ ‘ഈഗിൾസ് എഫ്സി’ ചാമ്പ്യൻമാരായി.പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ യുവ കേരള എഫ്സി രണ്ടാം സ്ഥാനവും സെവൻസ്റ്റാർ എഫ്സി മൂന്നാംസ്ഥാനവും ഷൂട്ടേഴ്സ് മനാമ എഫ്സി നാലാം സ്ഥാനവും നേടി.
ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി ഈഗിൾസ് എഫ്സിയുടെ ജിഷ്ണു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ഡിഫൻറ്ററായി യുവ കേരള എഫ്സിയുടെ ഫർഹാനും മികച്ച ഗോൾകീപ്പറായി യുവ കേരള എഫ്സിയുടെ തന്നെ ഷിഹാബും ടോപ് സ്കോററായി മറീന എഫ്സിയുടെ ഗുഡ്വിനും ആവേശകരമായ ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഈഗിൾസ് എഫ്സിയുടെ ഫാരിസും തിരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യൻമാർക്കുള്ള സമ്മാനദാനം പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരിയും രണ്ടാം സ്ഥാനക്കാർക്കുള്ള സമ്മാനദാനം കെഎഫ്എ പ്രസിഡണ്ട് സലാമും നിർവഹിച്ചു.
ടൂർണമെന്റ് വിജയിപ്പിക്കാൻ സഹകരിച്ച മുഴുവൻ കായിക പ്രേമികളെയും അഭിവാദ്യം ചെയ്യുന്നതായി ബഹ്റൈൻ പ്രതിഭ സോക്കർകപ്പ് 2023 സംഘാടക സമിതി ചെയർമാൻ രാജേഷ് ആറ്റടപ്പയും ജനറൽ കൺവീനർ റാഫി കല്ലിങ്ങലും അറിയിച്ചു.