
കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രി പാലിയേറ്റ്റീവ് വാർഡിൽ പ്രവർത്തിക്കുന്ന അക്ഷര തണൽ ലൈബ്രരിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും പുസ്തകക്കൂട് സമർപ്പണവും നടന്നു.
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഈടുറ്റ ചുവട് വയ്പ്പുകളിൽ ഒന്നാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന അക്ഷരത്തണൽ ലൈബ്രറി.
ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുത്തക്ക രീതിയിൽ 2012 ൽ ആണ് ആരംഭിച്ചത്.

കടയ്ക്കൽ ഹയർ സെക്കന്ററി സ്കൂളിലെ VHSC വിഭാഗം NSS യൂണിറ്റിന്റേയും, ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികതൊടാനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെയും, SSLC,+2 പരീക്ഷ വിജയികളെ ആദരിക്കലും, കൂടാതെ കൊട്ടാരക്കര ലൈബ്രറി കൗൺസിൽ നൽകിയ പുസ്തകക്കൂടും ആശുപത്രിയിൽ സ്ഥാപിച്ചു.

കടയ്ക്കൽ ഫെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രൊഫ. ബി ശിവദാസൻ പിള്ള അധ്യക്ഷനായിരുന്നു. അക്ഷര തണൽ സെക്രട്ടറി ആർ. മഹേഷ് സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ബി മുരളീകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് അവാർഡ് വിതരണവും നടത്തി.

താലൂക്ക് ലൈബ്രറി എക്സിക്യുട്ടീവ് അംഗം അഡ്വ. മോഹൻ കുമാർ, പഞ്ചായത്ത് തല ഗ്രന്ഥശാല നേതൃസമിതി കൺവീനർ ഡി. ഷിബു, ലൈബ്രേറിയൻ പ്രിയ എന്നിവർ സംസാരിച്ചു, ലൈബ്രറി എക്സിക്യുട്ടീവ് അംഗം കെ. വേണു നന്ദി പറഞ്ഞു.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം
