തൃശൂർ: നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ – ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 വൈദ്യുത ബസുകളിൽ, തൃശൂരിന് 100 എണ്ണം ലഭിക്കും. ഇതോടെ തൃശൂർ നഗത്തിലെ പൊതുഗതാഗതം കൂടുതൽ ശക്തിപ്പെടും. ചെറിയ ദൂരത്തേക്കുള്ള യാത്രയ്ക്കുപോലും രണ്ട് ബസ് കയറിയിറങ്ങുകയോ ഓട്ടോയെ ആശ്രയിക്കുകയോ ചെയ്യുന്ന അവസ്ഥയ്ക്ക് സിറ്റി സർവീസുകൾ തുടങ്ങുന്നതോടെ മാറ്റം വരും. ബസ് സ്റ്റാൻഡുകൾ വികേന്ദ്രീകരിക്കപ്പെടുന്നതിനാൽ, നഗരത്തിലെ സ്റ്റാൻഡുകളിൽ ദീർഘദൂര ബസുകൾ മാത്രമാകും. വൈദ്യുതവാഹനങ്ങൾ പോലെ പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ഗതാഗത മാതൃകകൾ അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ സഹായകമാകും.സിറ്റി സർവീസുകൾ ഇല്ലാത്ത ഏക കോർപറേഷൻസംസ്ഥാനത്ത് സിറ്റി സർവീസുകളില്ലാത്ത കോർപറേഷനാണ് തൃശൂർ. അതിനാൽ നഗരത്തിൽ സിറ്റി സർവ്വീസുകളും സർക്കുലർ സർവ്വീസുകളും ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ശക്തൻ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പടിഞ്ഞാറെ കോട്ട, അയ്യന്തോൾ, പൂങ്കുന്നം, പാട്ടുരായ്ക്കൽ, ചെമ്പുക്കാവ്, കിഴക്കെകോട്ട തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രദക്ഷിണമായും അപ്രദക്ഷിണമായും സർക്കുലർ സർവീസുകൾ തുടങ്ങേണ്ടതുണ്ട്. തൃശൂരിലേക്ക് വരുന്ന ദീർഘദൂര ബസുകൾ മാത്രം നഗരത്തിൽ യാത്ര അവസാനിപ്പിച്ച് ബസ് സ്റ്റാൻഡുകളിൽ നിറുത്തിയിടാൻ അനുവദിക്കണം.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി