മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ [pcwf) ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ’ ‘ രക്തദാനം മഹാദാനം’ എന്ന സന്ദേശം ഉയർത്തി ബുസൈറ്റിൻ കിംഗ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി.
സാമുഹ്യ പ്രവർത്തകൻ , ഫസലുൽ ഹഖ് രക്തം ദാനം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.പിസിഡബ്ള്യുഎഫിന്റെ വിഷൻ, മിഷൻ എല്ലാ അർത്ഥത്തിലും പ്രശംസ അർഹിക്കുന്ന താണ്, പിസിഡബ്ള്യുഎഫിന്റെ നാട്ടിലെയും, ഇവിടെയും ഉള്ള പ്രവത്തനകൾ മനസിലാക്കിയ അദ്ദേഹം,ഇവിടുത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ രക്തദാനത്തിലൂടെ മുന്നോട്ടു ഇറങ്ങിവന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങൾ പിസിഡബ്ള്യുഎഫിന് ചെയ്യാൻ കഴിയട്ടെ എന്ന് ഉദ്ഘാടനം പ്രസംഗത്തിൽ ആശംസിക്കുകയും ചെയ്തു.പ്രോഗ്രാം കോർഡിനേറ്റർ നബീൽ,ആരോഗ്യ വിഭാഗം ജോയിന്റ് കൺവീനർ റംഷാദ്, മുഹമ്മദ് മാറഞ്ചേരി, സദാനന്ദൻ, എംഎഫ് റഹ്മാൻ, മുസ്ഥഫ കൊളക്കാട് എന്നിവർ ക്യാമ്പിന് നേത്രുത്വം നൽകി.