തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ആരംഭിച്ചു. 8 മണിക്ക് ആരോഗ്യമന്ത്രി കെ കെ ഷൈലജ വട്ടിയൂർക്കാവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ സംസ്ഥാന തല ഉൽഘാടനം നിർവഹിച്ചു. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ മരുന്ന് നൽകുന്നത്. 24,49,222 കുട്ടികള്‍ക്കാണ് പോളിയോ നൽകുന്നത്. ഇതിനായി 24,690 ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-30-jan-2021/
അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും. കൊറോണ പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്റൈന് പീരീഡ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും.