അമ്പലപ്പുഴ: സര്‍വ്വകലാശാല യുവജനോത്സവ വേദിയില്‍ പോലീസ് അതിക്രമം. സമാപന ദിവസമായ ചൊവ്വാഴ്ച്ച സംഘനൃത്ത മത്സരത്തിന്റെ വിധി പ്രഖ്യാപനത്തിന് ശേഷം അപ്പീല്‍ നല്‍കാനെന്ന പേരില്‍ എത്തിയ മത്സരാര്‍ത്ഥികള്‍ ഗവ.അമ്പലപ്പുഴ കോളേജിനുള്ളിലെ താല്‍ക്കാലിക ഡി.എസ്.എസ് ഓഫീസില്‍ വരുകയും മത്സരത്തിന്റെ റിസള്‍ട്ട് തട്ടിപ്പറിച്ച് ഓടുകയും ചെയ്തു. ഇത് കണ്ടു നിന്ന വനിതാ വോളണ്ടിയര്‍മ്മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വരുകയും റിസള്‍ട്ട് തട്ടിയെടുത്ത മത്സരാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇത് തടഞ്ഞ വോളണ്ടിയര്‍മ്മാരെ ക്രൂരമായി മര്ദ്ധിക്കുകയാണ് ചെയ്തത്.
ലാത്തി ഉപയോഗിച്ച് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. നിരവധി വിദ്യാര്‍ത്ഥികള്‍ ഈ അതിക്രമത്തില്‍ പരിക്കേറ്റു. ഷമീറ ഷംസുദ്ധീന്റെ തോളെല്ലിന് പരിക്കേറ്റു. അമല്‍ കൃഷ്ണയുടെ തലയ്ക്കേറ്റ മര്‍ദ്ധനത്തെ തുടര്‍ന്ന് മൂന്ന് തുന്നലുകള്‍ വേണ്ടിവന്നു. അന്‍ഷാദിന്റെ കൈ ഒടിഞ്ഞു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു