തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിയില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് രാവിലെ പുഷ്പചക്രം സമര്‍പ്പിച്ചു.
സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം അടഞ്ഞ ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനമായി ആഘോഷിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 377 പോലീസ് ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന് വെടിഞ്ഞത്. ഇതില്‍ കേരളത്തില്‍ നിന്ന് രാജമണി മണ്ണഞ്ചേരി (പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്), കരുണാകരന് (മീനങ്ങാടി പോലീസ് സ്റ്റേഷന്) എന്നിവരും ഉള്‍പ്പെടുന്നു.