ചെന്നൈ: തമിഴ്നാട്ടില് വീണ്ടും ഏറ്റുമുട്ടല് കൊലപാതകം. കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ രഘുവരന്, ആശാന് എന്ന കറുപ്പ് ഹാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്ച്ചെയാണ് സംഭവം. കഴിഞ്ഞദിവസം പ്രഭാകരന് എന്ന ഗുണ്ടയെ പട്ടാപ്പകല് ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടത്. പ്രതികള് ഒരു റെയില്വേ പാലത്തിന് അടിയില് ഉള്ളതായി പുലര്ച്ചെ പൊലീസിന് വിവരം ലഭിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില് പൊലീസ് അവിടെയെത്തി. പൊലീസ് വളഞ്ഞപ്പോള് പ്രതികള് വടിവാള് ഉപയോഗിച്ച് വെട്ടി. പ്രാണരക്ഷാര്ത്ഥം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റ രണ്ടുപേരും തല്ക്ഷണം മരിച്ചു. രണ്ടു പൊലീസുകാര്ക്ക് പ്രതികളുടെ ആക്രമണത്തില് പരിക്കേറ്റിട്ടുണ്ട്. എഎസ്ഐ രാമലിംഗം, പൊലീസുകാരന് ശശികുമാര് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ചീപുരം സര്ക്കാര് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടില് ആറു മാസത്തിനിടെ ആറാമത്തെ ഏറ്റുമുട്ടല് കൊലപാതകമാണിത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു