മെഡിക്കല്‍ ഷോപ്പുകളില്‍ വ്യാപക പൊലീസ് റെയ്ഡ്. കര്‍ണാടകയിലെ മെഡിക്കല്‍ ഷോപ്പുകളിലാണ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയത്. കോവിഡ് ഭീതിയെ തുടര്‍ന്ന് ആവശ്യക്കാര്‍ ഏറിയതോടെ മാസ്കിനും സാനിറ്റൈസറിനും വില കൂട്ടി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട മെഡിക്കല്‍ ഷോപ്പുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്
210 ഓളം മെഡിക്കല്‍ ഷോപ്പുകളിലാണ് റെയ്ഡ് നടത്തിയത്. വിപണി വിലയെക്കാള്‍ രണ്ടും മൂന്നും ഇരട്ടി വിലക്കാണ് ഇവിടെ മാസ്ക് വിറ്റിരുന്നത്. നിരവധി ഫാര്‍മസി ഉടമകള്‍ക്കെതിരെ കേസെടുത്തു. കൂടാതെ വ്യാജ സാനിറ്റൈസര്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും 250ഓളം ബോട്ടിലുകളും പിടിച്ചെടുത്തു. അഞ്ച് മെഡിക്കല്‍ ഷോപ്പുകള്‍ സാനിറ്റൈസര്‍ വില കൂട്ടി വിറ്റതിനെ തുടര്‍ന്ന് പൂട്ടിക്കുകയും ചെയ്തു.