കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ സ്വകാര്യ ലോഡ്ജില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. മുഖത്തല കീഴവൂര് സ്മിത മന്ദിരത്തില് എ.സിജു (37) വാണ് മരിച്ചത്. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയര് സിവില് പൊലീസ് ഓഫീസറായിരുന്നു സിജു. കഴിഞ്ഞ നവംബര് മൂന്ന് മുതല് സിജു അവധിയിലായിരുന്നു. ജോലിയില് തിരികെ പ്രവേശിക്കാനായി മടങ്ങുന്നുവെന്ന് പറഞ്ഞാണ് സിജു ശനിയാഴ്ച വീട്ടില് നിന്ന് ഇറങ്ങിയത്. എന്നാല് പിന്നീട് ഇയാളുടെ ഒരു വിവരവുമില്ലായിരുന്നു. ഇതോടെ ഭാര്യ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില് വിളിച്ച് അന്വേഷിച്ചപ്പോള് ജോലിക്ക് എത്തിയിട്ടില്ലെന്നറിഞ്ഞു. തുടര്ന്ന് സൈബര് സെല് മുഖേന സിജുവിന്റെ മൊബൈല് ടവര് ലൊക്കേഷന് പരിശോധിച്ചപ്പോള് കൊല്ലം ടൗണിലാണെന്നറിഞ്ഞു.തുടര്ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊല്ലം പായിക്കടയിലെ ഒരു ലോഡ്ജ് മുറിയില് മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുകൊടുത്തു. ഭാര്യ ഹരിത. 12 വയസ്സും ഏഴ് വയസ്സുമുള്ള രണ്ട് പെണ്മക്കളുണ്ട്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു