
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന് ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര്‍ സിപിഒ കെ കെ ജയന് ആണ് മരിച്ചത്.
ശബരിമലയില്‍ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയില്‍ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ നിന്ന് ജയനെ പമ്പയിലേക്ക് റഫര്‍ ചെയ്തിരുന്നു. പമ്പയിലേയ്ക്കുള്ള യാത്രക്കിടെ പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.


