മനാമ: ബഹ്റൈനിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് കമ്യൂണിറ്റി പൊലീസ് ഡിവിഷൻ ആക്ടിങ് മേധാവി മേജർ സാദ് നാസർ അൽ ഹസാനി വാഹനാപകടത്തിൽ മരനപ്പെട്ടത്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. റോഡിനു നടുവിൽ ഹമദ് ടൗണിലേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇദ്ദേഹം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു കാറിലും ഇടിച്ചു. ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
