എറണാകുളം: ചോറ്റാനിക്കരയിൽ പൊലീസ് ഉദ്യാഗസ്ഥൻ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ ചന്ദ്രദേവാണ് തൂങ്ങി മരിച്ചത്. പുലര്‍ച്ചെ അമ്പലത്തില്‍ പോയി തിരികെ എത്തിയ ചന്ദ്രദേവിനെ മകനാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയുടെ മരണത്തിൽ മനോവിഷമത്തിലായിരുന്ന ചന്ദ്രദേവിന് സാമ്പത്തിക പ്രയാസങ്ങളുമുണ്ടായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തിയത്. കഴിഞ്ഞ ദിവസം കളമശ്ശേരി എ ആര് ക്യാന്പിലെ ഗ്രേഡ് എസ് ഐ അയ്യപ്പനും ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു കാരണം. ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം കിട്ടിയതും മാനസിക സംഘര്‍ഷത്തിന് കാരണമായെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു.