കിളിമാനൂര്‍: ക്ഷേത്രങ്ങളില്‍ കയറി കവര്‍ച്ച നടത്തുന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഗ്രഹങ്ങള്‍ നശിപ്പിച്ചശേഷം കവർച്ച നടത്തുകയെന്നതായിരുന്നു പ്രതിയുടെ രീതി. പള്ളിക്കല്‍ പൊലീസാണ് കേസിലെ പ്രതി കിളിമാനൂര്‍ കാനാറ കിഴക്കുംകര കുന്നുംപുറത്തുവീട്ടില്‍ സുധീരനെ (40) അറസ്റ്റ് ചെയ്തത്. വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച് മോഷണം പതിവാക്കിയ പ്രതി ജൂലൈ 30ന് കുടവൂര്‍ കൈപ്പള്ളി നാഗരുകാവ് മാടന്നട ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. തുടർന്നാണ് ക്ഷേത്ര ഭാരവാഹികള്‍ നല്കിയ പരാതിയെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതി പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂര്‍, ആറ്റിങ്ങല്‍, കല്ലമ്പലം, പള്ളിക്കല്‍ സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങള്‍ പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
