തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിന് നേരെ ഗ്രനേഡും, പല തവണ ജലപീരങ്കിയും പ്രയോഗിച്ചു.
കേരളത്തിലെ മന്ത്രിസഭയിലെ ഒരു അംഗത്തെ പോലും തെരുവിലിറങ്ങി സഞ്ചരിക്കാൻ യുവമോർച്ച അനുവദിക്കില്ല എന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പിണറായി വിജയൻ രാജിവയ്യ്ക്കും വരെ ശക്തമായ സമരങ്ങൾക്ക് യുവമോർച്ച നേതൃത്വം നൽക്കുമെന്നും പറഞ്ഞു. യുവമോർച്ച ജില്ല പ്രസിഡൻ്റ് ആർ.സജിത്തിന് മാർച്ചിൽ പരിക്ക് പറ്റി.
യുവമോർച്ച സംസ്ഥാന – ജില്ല നേതാക്കളായ ജെ.ആർ. അനുരാജ്, ബി.ജി വിഷ്ണു , അഭിലാഷ് അയോധ്യ, സി.എസ്.ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, എസ്.എം.ആനന്ദ് ,അഭിജിത്ത്,
രാമേശ്വരം ഹരി , ഉണ്ണിക്കണ്ണൻ, ആശാനാഥ്, കവിത, അനൂപ്, അനന്ദു
തുടങ്ങിയവർ മാർച്ചിന് നേതൃത്ത്വം നൽകി.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE