കണ്ണൂർ: ഇരിട്ടി പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് എ കെ ഹസൻ മാസ്റ്റർ. കോവിഡ് സമയത്ത് ഇദ്ദേഹം ആശങ്ക പങ്കുവയ്ച്ച് ഒരു കുറിപ്പ് എഴുതി. പിന്നെ നടന്നത് ഹസൻ മാസ്റ്ററുടെ ജീവിതം മാറ്റി മറിച്ച സംഭവങ്ങൾ സ്വന്തം സ്കൂൾ വിദ്യാർഥിനിയെ ഉപയോഗിച്ച് പാർട്ടിക്കാർ ഈ അദ്ധ്യാപകനെതിരെ പരാതി നല്കി. കേസ് പോക്സോ. എ കെ ഹസൻ മാസ്റ്റർ 30 ദിവസം ജയിലിൽ. അതും കള്ള കേസിൽ. പിന്നീട് സി.പി.എം 30 ദിവസം സത്യാഗ്രഹ സമരം നടത്തി സ്കൂളിൽ നിന്നും ഈ അദ്ധ്യാപകനെ പുറത്താക്കിച്ചു. ഒടുവിൽ കോടതിയിൽ വയ്ച്ച് പെൺകുട്ടി കരഞ്ഞ് പറഞ്ഞു. ഇത് കള്ള പരാതി എന്നും മറ്റുള്ളവർ പറഞ്ഞിട്ടണ് ചെയ്തത് എന്നും. കോടതിയിൽ ഈ പെൺകുട്ടി കരഞ്ഞുകൊണ്ട് ആ അധ്യാപകന്റെ കാലിൽ തൊടുന്നു ഹസൻ മാസ്റ്ററെ കോടതി വെറുതെ വിടുന്നു, കോടതി ഹസൻ മാസ്റ്ററോട് ചോദിച്ചു താങ്കൾക്ക് എന്താണ് പറയുവാനുള്ളത്, അദ്ദേഹത്തിന്റെ വാക്കുകളാണ് ഏറ്റവും ശ്രദ്ധേയം അദ്ദേഹം പറഞ്ഞു എനിക്ക് പരാതിയില്ല ഞാൻ പഠിപ്പിക്കുന്ന കുട്ടികളാണ് ഇവർ ഇവരോട് എനിക്ക് ക്ഷമിക്കുവാൻ മാത്രമേ കഴിയൂ.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു


