കണ്ണൂർ. തലശ്ശേരിയില്‍ പോക്സോ കേസ് പ്രതിയെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. തലശ്ശേരി നെടുമ്പ്രം സ്വദേശി ജ്യോതിലാലിനെയാണ് ശിക്ഷിച്ചത്. തലശ്ശേരി പള്ളൂർ പോലീസ് സ്റ്റേഷനിൽ 2021ലാണ് കേസ് രജിസ്റ്റർ ചെയ്തത്. പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ജ്യോതിലാലിനെ ശിക്ഷിച്ചത്. 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്. പള്ളൂർ എസ് ഐ ആയിരുന്ന പി. പ്രതാപൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മാഹി സി.ഐ. ആടലരശൻ ആയിരുന്നു. സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ റോഷിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വക്കറ്റ് പച്ചിയപ്പൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു


