മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്. ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വേലായുധന് വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പൊലീസാണ് പോക്സോ കേസ് എടുത്തത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പോക്സോ നിയമത്തിലെ ഏഴ്, എട്ടു വകുപ്പുകളാണ് സിപിഎം നേതാവിനെതിരെ ചുമത്തിയത്.
Trending
- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്