കോട്ടയം: മേലുകാവിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ നീലൂർ നൂറുമല മാക്കൽ ജിനു, ഇരയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. 2019-ൽ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ജിനുവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ പീഡിപ്പിച്ച പെൺകുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസ്സായി. രണ്ടാഴ്ചമുമ്പ് പെൺകുട്ടിയുടെ ഇളയസഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്, ഇയാൾതന്നെയാണ് അനിയത്തിയെയും പീഡിപ്പിച്ചതായി വ്യക്തമായത്. ഇതോടെ ജിനുവിനെ പോക്സോ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. മേലുകാവ് എസ്.എച്ച്.ഒ. ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
